കൊച്ചി: മാരിക്കോ ലിമിറ്റഡിന്റെ ഫാബ്രിക് എൻഹാൻസർ ബ്രാൻഡായ റിവൈവ് പുതിയ കാന്പയിൻ അവതരിപ്പിച്ചു.
ടെസ മറിയവും അമീൻ മഠത്തിലും മുഖ്യവേഷങ്ങളിൽ എത്തുന്ന പരസ്യചിത്രം കേരളത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
വസ്ത്രങ്ങൾക്ക് ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ദൃഢത നൽകുക എന്നതാണ് റിവൈവ് ബ്രാൻഡിന്റെ പ്രധാന ലക്ഷ്യമെന്ന് മാരിക്കോ ലിമിറ്റഡ് ചീഫ് മാർക്കറ്റിംഗ് ഓഫീസർ വിക്രം കാർവാൽ പറഞ്ഞു.